ഈദിനിടെ ബീഫിന്റെ പേരില്‍ കൊലപാതകം; സംഘപരിവാര്‍ കുത്തി കൊന്നത് ഈദ് ആഘോഷങ്ങള്‍ക്ക് സാധനങ്ങളുമായി എത്തിയ യുവാവിനെ

ദില്ലി: ബീഫ് കൈയില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെ സംഘപരിവാര്‍ അനുഭാവികള്‍ കുത്തി കൊന്നു. ജുനൈദ് എന്ന യുവാവിനെയാണ് ഒരുസംഘമാളുകള്‍ കൊലപ്പെടുത്തിയത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹാഷിം, ഷഖീര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഈദ് ആഘോഷങ്ങള്‍ക്കായി തുഗ്ലക്കാബാദില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെയായിരുന്നു ആക്രമം.

ജൂനൈദിന്റെയും സഹോദരങ്ങളുടെയും കയ്യില്‍ ബീഫുണ്ടെന്ന് ആരോപിച്ച് ട്രെയിനിലെ സഹയാത്രിക്കാര്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിലാണ് ഒരാള്‍ കത്തി കൊണ്ട് ആക്രമിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുനൈദ് മരിക്കുകയായിരുന്നു.

പരുക്കേറ്റ ഹാഷിമിന്റെയും ഷഖീറിന്റെയും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലും ബീഫിന്റെ പേരില്‍ കൊലപാതകം നടന്നിരുന്നു. മുഹമ്മദ് അഖ്‌ലഖ് എന്ന മധ്യവയസ്‌കനെയാണ് ഗോ രക്ഷാ സേന വീട്ടില്‍ കയറി തല്ലി കൊന്നത്. പിന്നീട് നടന്ന പരിശോധനയില്‍ ബീഫല്ല, ആട്ടിറച്ചിയാണ് അഖ്‌ലഖിന്റെ വീടില്‍ സൂക്ഷിച്ചതെന്ന് തെളിഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here