ബീഫ് പ്രശ്‌നം മലപ്പുറത്തുകാരെ ബാധിക്കുന്നേയില്ല; പെരുന്നാളിന് മൊഞ്ചുകൂട്ടാന്‍ എത്തിയത് അപൂര്‍വയിനം പോത്ത്

മലപ്പുറം: റംസാന്‍ വിപണിയെ മാട്ടിറച്ചി പ്രശ്‌നം ഉലച്ചെങ്കിലും മലപ്പുറത്തുകാര്‍ക്ക് ഇതൊന്നും ഒരുപ്രശ്‌നമേയല്ല. പെരുന്നാളിന് മൊഞ്ചുകൂട്ടാന്‍ മഹാരാഷ്ട്രയില്‍നിന്നും അപൂര്‍വയിനം പോത്തിനെയാണ് കൊണ്ടുവന്നിരിക്കുന്നത്. ബെവര്‍ ഇനത്തില്‍പ്പെട്ട പോത്ത് മലപ്പുറത്തെ താരമായി മാറിക്കഴിഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നാണ് ഈ പോത്ത് രാജാവ് കോട്ടക്കല്ലില്‍ എത്തിയത്. നാലുമാസമേ പ്രായമുള്ളൂവെങ്കിലും 1000 കിലോഗ്രാം തൂക്കവരും. സെല്‍ഫിയെടുക്കാനും തൊട്ടുനോക്കാനുമൊക്കെ ആളും കൂടിക്കഴിഞ്ഞു. ഇതിനെ മലപ്പുറത്തെത്തിക്കാന്‍ മാത്രം മൂന്നുലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.

മലപ്പുറം കോട്ടക്കല്‍ സ്വദേശി കുഞ്ഞിപ്പയാണ് പോത്തിന് കൊണ്ടുവന്നത്. നല്ല വിലകിട്ടിയാല്‍ കുഞ്ഞിപ്പ പോത്തിനെ വില്‍ക്കും. ഇല്ലെങ്കില്‍ ചെറിയ പെരുന്നാള്‍ വിപണിയില്‍ ഇറച്ചിയായി ഈ മഹാരാഷ്ട്രക്കാരനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here