സുന്ദരമുഖം ഇനി അകലെയല്ല

വെളിച്ചെണ്ണ നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത് മുഖത്തിന് നിറവും മാര്‍ദ്ദവവും നല്‍കുന്നു. ഉലുവയും ഒലീവ് ഓയിലുമാണ് മുഖത്തെ ചുളിവുകള്‍ മാറ്റുന്നതിന് പരിഹാരം നല്‍കുന്നത്. ഉലുവ കുതിര്‍ത്ത് അരച്ച് ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്.

കുങ്കുമാദി തൈലം മുഖത്ത് തേക്കുന്നതും മുഖത്തെ കറുപ്പ് മാറ്റാന്‍ സഹായിക്കും. കുങ്കുമാദി തൈലം മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കരിമംഗലം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. രാമച്ചം ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തില്‍ ചാലിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കവും സൗന്ദര്യവും നിറവും വര്‍ദ്ധിപ്പിക്കുന്നതാണ്. പച്ചമഞ്ഞളും സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ്. പച്ചമഞ്ഞള്‍ അരച്ച് പുരട്ടുന്നത് മുഖകാന്തിക്കും മുഖക്കുരു മാറാനും സഹായിക്കുന്നു.

പച്ചമഞ്ഞളിനേക്കാള്‍ ഗുണമേന്‍മയുള്ള ഒന്നാണ് കസ്തൂരി മഞ്ഞള്‍. കസ്തൂരി മഞ്ഞള്‍ അരച്ച് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രാമച്ചം ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തിന് തിളക്കം നല്‍കുന്നു. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

മറ്റൊരു നാടന്‍ വഴിയാണ് തേന്‍. തേന്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം വളരെ ഫലപ്രദമാണ്. തേന്‍ മുഖത്ത് പുരട്ടുന്നത് മുഖത്തിന് നിറം മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നതിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News