ആനക്കൊമ്പ് കേസില്‍ മനീഷ് ഗുപ്ത പിടിയില്‍; അന്വേഷണം ഇടമലയാര്‍ ആന വേട്ടക്കേസ് പ്രതികളിലേക്കും

കൊച്ചി: കൊച്ചി ആനക്കൊമ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി മനീഷ് ഗുപ്ത പിടിയില്‍.

മനീഷ് ഗുപ്തയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആനക്കൊമ്പും മാന്‍കൊമ്പും ചന്ദനമുട്ടികളും വിദേശമദ്യവും പിടികൂടിയത്. വനം വകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. അനധികൃതമായി ആനക്കൊമ്പും മാന്‍കൊമ്പും കൈവശം വെച്ചതിന് മനീഷ് ഗുപ്തക്കെതിരെ കോടനാട് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലയാറ്റൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇടമലയാര്‍ ആന വേട്ടക്കേസ് പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ ഇടനിലക്കാരായ ഉത്തരേന്ത്യക്കാര്‍ക്ക് കടവന്ത്രയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ച കേസില്‍ പങ്കുണ്ടൊ എന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. മനീഷിന് ആനക്കൊമ്പ് വിറ്റ അങ്കമാലി സ്വദേശി ജോസിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അതേസമയം, മനീഷിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തവ വനംവകുപ്പുദ്യോഗസ്ഥര്‍ കുറുപ്പംപടി കോടതിയില്‍ ഹാജരാക്കി. പിടിച്ചെടുത്ത ആനക്കൊമ്പുള്‍പ്പടെയുള്ളവയുടെ സാമ്പിള്‍ ശേഖരിച്ച് കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News