‘നല്ല ഒന്നാന്തരം പോര്‍ക്ക് ഇവിടെ ലഭിക്കും, ആവശ്യമെങ്കില്‍ ഫെസ്റ്റും നടത്തും’; സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി വിവരാവകാശ രേഖ

കൊച്ചി: ‘പെരുമ്പാവൂരില്‍ പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ?’ ബീഫ് വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായതോടെ സംഘപരിവാര്‍ അനുഭാവികള്‍ ചോദിച്ച സ്ഥിരം ചോദ്യമാണിത്. പെരുമ്പാവൂരില്‍ പന്നി ഇറച്ചിക്ക് നിരോധനമുണ്ടെന്നാണ് ചോദ്യത്തിലൂടെ അവര്‍ വാദിച്ചത്. നിരന്തരം ഈ ചോദ്യം കേട്ടവരുടെ സംശയത്തിന്ഇപ്പോള്‍ പരിഹാരമായി.

പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ പന്നി ഇറച്ചിക്ക് യാതൊരു നിരോധനവുമില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടില്ല’ എന്നാണ് പെരുമ്പാവൂര്‍ നഗരസഭയുടെ ആരോഗ്യവിഭാഗം നല്‍കിയ മറുപടി. ഡിവൈഎഫ്‌ഐ പുല്ലുവഴി യൂണിറ്റ് സെക്രട്ടറി വിവേക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് സംഘികളുടെ വ്യാജ പ്രചരണങ്ങള്‍ പൊളിക്കുന്ന മറുപടി പുറത്തുവന്നത്.

നഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ലാത്തതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കുന്നു. ചെറിയ മുനിസിപ്പാലിറ്റിയായ പെരുമ്പാവൂരില്‍ അംഗീകൃത അറവുശാലകളൊന്നുമില്ല. അതിനാല്‍ ബീഫോ പന്നിയോ ഉള്‍പ്പെടെ ഒന്നും അവിടെ അറക്കുന്നില്ല. എന്നാല്‍, മറ്റ് സ്ഥലങ്ങളില്‍ അറുത്ത മാംസം ഇവിടെ ലഭ്യമാണ്. ഒരു തരത്തിലുള്ള നിരോധനവും ഇവിടെ ഇല്ലെന്നും നഗരസഭ അടിവരയിട്ട് പറയുന്നു.

മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്നതിനാല്‍ പെരുമ്പാവൂരില്‍ പന്നി ഇറച്ചിക്ക് വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു സംഘികളുടെ വ്യാജപ്രചരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here