പെരുമ്പാവൂര്‍: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥിയുടെ ശ്രമം. സംഭവത്തില്‍ പെഴയ്ക്കാപ്പള്ളി കാവനാട് മുഹമ്മദ് മുസ്തഫ(19)യെ പൊലീസ് പിടികൂടി.
പെരുമ്പാവൂരിലെ പ്രശസ്ത കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്ന പെണ്‍കുട്ടിയെ ഓംനി വാനുമായി കാത്തു നിന്നാണ് മുഹമ്മദ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ ബലമായി ചുംബിക്കുകയും എതിര്‍ത്തപ്പോള്‍ വാനിലേക്ക് ബലമായി പിടിച്ചു കയറ്റി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട്, സമീപത്തെ പറമ്പില്‍ കന്നുകാലിയെ തീറ്റുകയായിരുന്ന സ്ത്രീ എത്തിയതോടെ യുവാവ് കടന്നു കളയുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് രാത്രിയോടെ കുറുപ്പംപടി പൊലീസ് പെഴക്കാപ്പിളളി ഭാഗത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ എത്തിച്ച് തിരിച്ചറിഞ്ഞതിന് ശേഷമാണ് മുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ഉപയോഗിച്ച വാനും കസ്റ്റഡിയിലെടുത്തു.
അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നുണ്ട്. പൊലീസിന്റെയും പെണ്‍കുട്ടിയുടെയും വാദങ്ങള്‍ വിശ്വാസിക്കാന്‍ പ്രയാസമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ കുടുക്കിയതാണെന്നും ആരോപണമുണ്ട്.

Get real time update about this post categories directly on your device, subscribe now.