യുവാക്കള്‍ ഹജ്ജിനും ഉംറയ്ക്കും പോകരുതെന്ന് റഹ്മാന്‍; ‘പറയുമ്പോള്‍ വിവാദമായേക്കാം’

യുവാക്കള്‍ ഹജ്ജിനും ഉംറയ്ക്കും പോകുന്നതിനെ എതിര്‍ത്ത് നടന്‍ റഹ്മാന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ ഇക്കാര്യം പറയുന്നത്. താന്‍ പറയുന്നത് വിവാദമായേക്കാമെന്നും താരം അഭിപ്രായപ്പെടുന്നു.

റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ: ‘കുറേ വര്‍ഷങ്ങളായി പലരും ചോദിക്കാറുണ്ട്, അഭിനയം മാത്രം മതിയോ ഉംറയ്ക്കും ഹജ്ജിനും പോകുന്നില്ലേ എന്ന്. പോകണമെങ്കില്‍ നമുക്ക് പടച്ചോന്റെ വിളി വരണം. 18 ഉം 20 വയസുള്ള ഒരുപാടു പേര്‍ ഫാഷന്‍ പോലെ ഉംറയും ഹജ്ജും ചെയ്യുന്നുണ്ട്. പറയുമ്പോള്‍ വിവാദമായേക്കാം.’

‘പ്രായം കൂടുമ്പോഴാണ് പക്വതയുണ്ടാകുന്നത്. ആത്മീയ യാത്ര ചെയ്തുകഴിഞ്ഞാല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരും, വരണം. ചെറുപ്രായത്തില്‍ ഹജ്ജിനു പോയി വന്നശേഷം പ്രായത്തിന്റെ തിളപ്പില്‍ ജീവിക്കുന്നവരെ കുറ്റം പറയാനാകില്ല. അവര്‍ക്ക് വേണ്ട പക്വത വന്നിട്ടില്ലാത്തതാണ് കാരണം. ഒരു പ്രായമാകാതെ ഉംറയ്ക്കും ഹജ്ജിനും പോകരുതെന്ന് മനസില്‍ കരുതിയത് അതുകൊണ്ടാണ്.’
‘പത്തുവര്‍ഷം മുമ്പേ മനസ്സില്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ഈ വര്‍ഷമാണ് നടന്നത്. പടച്ചോന്‍ വിളിച്ചു, ഞാന്‍ ചെന്നു. രണ്ടു വെള്ളിയാഴ്ചകള്‍ കൂടി വരുന്ന എട്ടു ദിവസത്തെ യാത്രയായിരുന്നു അത്. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ഥിച്ചു, പിന്നീട് മക്കയില്‍ പോയി.’-റഹ്മാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News