നിസാര വഴക്ക് അവസാനിച്ചത് വന്‍ദുരന്തത്തില്‍; അനുഭവിച്ചത് നിരപരാധി

കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരിറ്റയിലെ 14 ഫ്രീവേയില്‍ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു ബൈക്ക് യാത്രക്കാരനും കാര്‍ ഡ്രൈവറും തമ്മില്‍ ഉടലെടുത്ത വഴക്ക് വന്‍അപകടത്തിലേക്കാണ് നയിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

ബൈക്ക് യാത്രക്കാരന്‍ കാറിന്റെ ഡോറില്‍ ആഞ്ഞ് ചവിട്ടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ബൈക്കിനെ ഇടിച്ചിടാന്‍ ശ്രമിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് വെട്ടിത്തിരിയുകയും മറ്റൊരു വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ആ വാഹനവും തലകീഴായി മറിയുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് ബൈക്ക് യാത്രികന്‍ ഒന്നും അറിയാത്ത മട്ടില്‍ പായുകയായിരുന്നു.

ഇരു വാഹനങ്ങള്‍ക്കും പിന്നാലെ വന്ന കാറില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണ് സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News