
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് വീണ്ടും അന്വേഷണം നടത്തുന്നത് താന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ദിലീപ്. മറ്റു ചിലരുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന വാദം തെറ്റാണെന്നും സത്യം പുറത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞു. അതുകൊണ്ടാണ് പരാതി നല്‍കിയത്. തന്റെ സിനിമകള്‍ തകര്‍ക്കാനുള്ള ഗൂഢാലോചന സജീവമായി നടക്കുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു. തന്നെ കേസില്‍പ്പെടുത്തുമെന്ന് വിഷ്ണു എന്ന് പരിചയപ്പെടുത്തിയയാള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ദിലീപ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലേക്ക് ദിലീപിനെ വലിച്ചിഴക്കാന്‍ മലയാള താരങ്ങള്‍ ശ്രമിക്കുന്നതായി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞതായി നടനും സംവിധായകനുമായ നാദിര്‍ഷയും ആരോപിച്ചിരുന്നു. ‘ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും കേസിലെ സത്യാവസ്ഥ തെളിയണം.’-നാദിര്‍ഷ പറയുന്നു.
പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നത്. ദിലീപിന്റെ പേര് പറയാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തി. കേസില്‍ ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ പറഞ്ഞു.
വിഷ്ണുവിനെതിരെ പരാതി നല്‍കിയ ശേഷമാണ് നാദിര്‍ഷ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു വിഷ്ണുവിന്റെ ഭീഷണി. മൂന്നുമാസം മുമ്പാണ് ഇരുവരും പരാതി നല്‍കിയത്. വിഷ്ണു ഭീഷണിപ്പെടുത്തുന്ന ഓഡിയോ ടേപ്പും, ദിലീപും നാദിര്‍ഷയും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നു.
ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here