ഹരിയാനയിലെ വര്‍ഗീയ കൊലപാതകം; അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് പ്രകാശ് കാരാട്ട്

ഹരിയാനയില്‍ വര്‍ഗ്ഗീയ കൊലപാതകം.പെരുന്നാളാഘോഷത്തിന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരനായ മദ്രസ വിദ്യാര്‍ത്ഥിയെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ട്രെയിനിനകത്ത് ദാരുണമായി കുത്തിക്കൊലപ്പെടുത്തി പുറത്തേക്ക് വലിച്ചെറിഞ്ഞു.കൊല്ലപ്പെട്ട ജൂനൈദ് ഉള്‍പ്പെടെ നാല് സഹോദരങ്ങളാണ് ആക്രമിക്കപ്പെട്ടത്.സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ട് മൂഹമ്മദ് സലീം എന്നിവര്‍ അക്രമത്തിനിരയായവരുടെ കൂടംബാംഗങ്ങളെ സന്ദര്‍ശിച്ചു.രാജ്യത്ത് വളര്‍ന്നു വരുന്ന അസഹി
ഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് പി ബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു.

ദില്ലിയില്‍ നിന്നും ഈദ് ആഘോഷത്തിനുള്ള സാധനങ്ങളും വാങ്ങി സ്വദേശമായ ഹരിയാനയിലെ ബല്ലാബ്ഗഡിലേക്ക് മടങ്ങുകയായിരുന്ന കൊല്ലപ്പെട്ട ജൂനൈദ് ഉള്‍പ്പെടെ നാല് സഹോദരങ്ങള്‍. തുഗ്ലക്കാബാദ് സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ പതിനഞ്ച് പേരിലധികം വരുന്ന സംഘം ഇവരെ വര്‍ഗ്ഗീയമായി അധിക്ഷേപിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയ്ക്കെതിരെ യാത്രക്കാര്‍ ചിലര്‍ പ്രതിഷേധിച്ചെങ്കിലും അക്രമിസംഘം ഇവരെ കത്തിയും വടിയും വീശി ഭീഷണിപ്പെടുത്തി.

ഇറങ്ങേണ്ട സ്ഥലമായ ബല്ലാബ്ഗഡ് സ്റ്റേഷനില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ സഹോദരങ്ങളെ തടഞ്ഞു വച്ച് ശാരീരിക ആക്രമണം തുടര്‍ന്നു. പതിനഞ്ചുവയസ്സുകാരനായ ജുനൈദിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തി.സഹോദരന്‍ ഷക്കീറിനും കുത്തേറ്റു.ഷക്കീറിന്റെ താടി പിഴുതെടുക്കാന്‍ ശ്രമിച്ചു.ദില്ലിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ അസ്വത്തില്‍ എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു.

വഴിയാത്രക്കാരാണ് സഹോദരങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്.അക്രമം നടന്ന ട്രെയിനിലെ ബോഗി നിറയെ രക്തം തളം കെട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. വര്‍ഗ്ഗീയ ആക്രമണത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ അപലപിച്ചു.രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഭവമെന്ന് സി പി ഐ എം പി ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.മൂസ്ലീം പേരും വസ്ത്രധാരണവുമെല്ലാം ദേശവിരുദ്ധമെന്ന് മുദ്ര കുത്തുന്ന സാഹചര്യമാണുള്ളതെന്നും കാരാട്ട് പ്രതികരിച്ചു.

സി പി ഐ എം പി ബി അംഗങ്ങളായ വൃന്ദ കാരാട്ട്, മൂഹമ്മദ് സലീം എന്നിവര്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരങ്ങളെയും ജൂനൈദിന്റെ മാതാപിതാക്കളെയും സന്ദര്‍ശിച്ചു.വര്‍ഗ്ഗീയവിദ്വേഷത്തിന്റെ പേരിലുണാടകുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്നും സിപി ഐ എം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here