കര്‍ഷകന്റെ ആത്മഹത്യ; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി

കോഴിക്കോട്: ചെമ്പനോടയിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍. കുറ്റക്കാരായവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് പിഎച്ച് കുര്യന്‍ അറിയിച്ചു.

പതിനൊന്നരയോടെ ചെമ്പനോടയില്‍ എത്തിയ കുര്യന്‍ വില്ലേജ് ഓഫീസാണ് ആദ്യം സന്ദര്‍ശിച്ചത്. ഒന്നര മണിക്കൂറോളം ഓഫീസ് രേഖകള്‍ പരിശോധിച്ചു. ജില്ലാ കളക്ടര്‍ യു വി ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതിനിടെ യൂത്ത് ലീഗുകാര്‍ പ്രതിഷേധവുമായെത്തി. ഇവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന നില വന്നതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ പി എച്ച് കുര്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി പറഞ്ഞു.

കര്‍ഷകരുടെ പരാതി കേള്‍ക്കാനായി ചെമ്പനോട ടൗണിലെ വായനശാലയില്‍ സൗകര്യം ഒരുക്കിയിരുന്നു. ജോയിയെ പോലെ നികുതി അടക്കാനാവാത്ത നിരവധി കര്‍ഷകര്‍ പരാതിയുമായി റവന്യു സെക്രട്ടറി മുമ്പാകെ എത്തി. ആത്മഹത്യ ചെയ്ത ജോയിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയാണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംഘവും മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News