ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്; ശ്രീകാന്ത് ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ താരം കിടംബി ശ്രീകാന്ത് ഫൈനലില്‍. ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പോരാട്ടമാണ് ശ്രീകാന്തിന്റേത്.

ചൈനയുടെ ഷീ യുഖിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കിഡംബി ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍കടന്നത്. സെമിയില്‍ 37 മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ 21-10, 21-14 എന്ന സ്‌കോറിനാണ് നാലാം സീഡായ യുഖിയെ തോല്‍പ്പിച്ചത്.

ഇത് രണ്ടാം തവണയാണ് നാലാം സ്ഥാനക്കാരനായ യുഖിയെ പതിനൊന്നാം സ്ഥാനത്തുള്ള സ്രീകാന്ത് തകര്‍ക്കുന്നത്. ഇന്തൊനേഷ്യന്‍ ഓപ്പണിലെ കിരീടത്തിനും സിംഗപ്പൂര്‍ ഓപ്പണിലെ രണ്ടാം സ്ഥാനത്തിനും ശേഷം ശ്രീകാന്തിന്റെ സമീപകാലത്തെ മൂന്നാം ഫൈനലാണിത്.

ഇതോടെ തുടര്‍ച്ചയായി മൂന്ന് ഫൈനലുകള്‍ക്ക് യോഗ്യത നേടുന്ന കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനും ശ്രീകാന്ത് അര്‍ഹനായി. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ചെന്‍ ലോങ് ലീ ഹ്യൂന്‍ പോരാട്ടത്തിലെ വിജയിയെ ശ്രീകാന്ത് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നേരിടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here