പകര്‍ച്ചവ്യാധി: പ്രധാന അധ്യാപകര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

പനിയും പകര്‍ച്ചവ്യാധികളും തടയുന്നതിന് സ്‌കൂള്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ എല്ലാ പ്രധാന അധ്യാപകര്‍ക്കും കത്തയച്ചു. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ഫലപ്രദമായി തടയാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. പകര്‍ച്ച വ്യാധികള്‍ ഇല്ലാതാക്കുന്നതിന് മരുന്നിനേക്കാള്‍ പ്രധാനം രോഗം പരത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ്  മുഖ്യമന്ത്രി അധ്യാപകര്‍ക്കുള്ള കത്തില്‍ ഓര്‍മ്മിപ്പിച്ചു. ഇതിന് വിദ്യര്‍ത്ഥികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.

ഈ മാസം 27,28,29 തിയതികളില്‍ സംസ്ഥാനമൊട്ടാകെ ശുചീകരണ യജ്ഞം നടക്കുകയാണ്. പ്രസ്തുത പരിപാടിയില്‍ എല്ലാ വിദ്യാലയങ്ങളിലേയും എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ,സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നീ വിഭാഗങ്ങളേയും വിദ്യാര്‍ത്ഥികളേയും പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുഴുവന്‍ അധ്യാപകരും യജ്ഞത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വ്യക്തിശുചിത്വം എന്നതുപോലെ തന്നെ പരിസരശുചീകരണവും പ്രധാനമാണ്. വിദ്യാര്‍ത്ഥികളില്‍ പരിസര ശുചീകരണം എന്ന അവബോധം സൃഷ്ടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി കത്തില്‍ ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here