ബി.ജെ.പി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം: കോടിയേരി

ബി.ജെ.പി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചുംസമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ .കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് രാഗേഷ് ഏരാശ്ശേരിയാണ് കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായത്. രാജ്യാന്തരബന്ധമുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് വ്യക്തമായെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി ഇവര്‍ക്കുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബി.ജെ.പി യുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഈ പശ്ചാത്തലത്തില്‍ കള്ളനോട്ടടിക്കാരായ ആര്‍.എസ്.എസ് – ബി.ജെ.പി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിരീക്ഷിക്കുന്നതിനും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here