
ക്രിക്കറ്റ് കളത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എല്ലാവര്‍ക്കുമെന്നപോലെ മലയാളികള്‍ക്കും ദൈവം തന്നെ. പക്ഷേ സച്ചിന്റെ ജീവിതം പ്രമേയമാക്കിയ ഡോക്യു ഡ്രാമ ചിത്രം സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് കേരളീയര്‍ക്ക് അത്ര ഇഷ്ടമായില്ല. ഇപ്പോഴും സച്ചിനെ ആരാധിക്കുന്ന ലക്ഷങ്ങള്‍ കേരളത്തിലുണ്ടെങ്കിലും സച്ചിന്റെ സിനിമയ്ക്ക് ഇവിടെ കാര്യമായ കളക്ഷന്‍ കിട്ടിയില്ല. 37 ദിവസങ്ങളില്‍ നിന്നായി 1.90 കോടി മാത്രമാണ് നേടിയിട്ടുള്ളത്. പ്രധാനമായും മള്‍ട്ടിപ്ലസുകളില്‍ മാത്രമായിരുന്നു ചിത്രം റിലീസായത് എന്ന ന്യൂനത നിലനില്‍ക്കെ തന്നെ.
മെയ് 26നാണ് സച്ചിന്‍ എ ബില്യന്‍ ഡ്രീംസ് 2400 കേന്ദ്രങ്ങളില്‍ റിലീസായത്. ചിത്രത്തിന്റെ ബ്രഹ്മാണ്ഡ റിലീസോടെ ആദ്യ ഷോ മുതല്‍ പുറത്തുവന്ന മികച്ച അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരെ തേടിയെത്തി. ഉത്തരേന്ത്യയില്‍ ചിത്രം ബോക്‌സോഫീസ് ഹിറ്റാകാന്‍ ഈ അഭിപ്രായങ്ങള്‍ മാത്രം മതിയായിരുന്നു. ആദ്യ ദിനം 8.45 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. വിദേശത്തുനിന്നുള്ള 15 കോടി ഉള്‍പ്പെടെ. 29 ദിവസംകൊണ്ട് ചിത്രം 50 കോടിക്കടുത്ത് കളക്ഷന്‍ നേടിക്കഴിഞ്ഞു.
ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ എട്ടാമത്തെ വലിയ കളക്ഷന്‍ ചിത്രമാണ് സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്. കേരളത്തില്‍ സച്ചിന്‍ ചിത്രം റിലീസ് ആയപ്പോള്‍ തന്നെ സി ഐ എ, രാമന്റെ ഏദന്‍ തോട്ടം, ഗോദ, അച്ചായന്‍സ് തുടങ്ങിയ സിനിമകളും റിലീസ് ചെയ്തിരുന്നു. ഇവയില്‍ മിക്ക സിനിമകള്‍ക്കും നല്ല അഭിപ്രായം കിട്ടിയത് താര ദൈവത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് തിരിച്ചടിയായി.
ജെയിംസ് ഏര്‍സ്‌കിന്‍ സംവിധാനം ചെയ്ത സച്ചിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്. സച്ചിന്റെ സ്വകാര്യ ജീവിതത്തിലെ പല ഏടുകളും സിനിമയിലും ഉള്‍പ്പെടുത്തിയിരുന്നു. ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിയുടെ ജീവിതകഥ ചിത്രീകരിച്ച എം എസ് ധോണി ദ അണ്‍റ്റോള്‍ഡ് സ്റ്റോറി ലോകമെമ്പാടുനിന്നും 204 കോടി രൂപയാണ് നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here