സോഷ്യല്‍മീഡിയയുടെ പുതിയ ഇര ഈ മിണ്ടാപ്രാണി; ഈ മനുഷ്യനെ താറടിച്ച് കാണിച്ച മലയാളികള്‍ ലജ്ജിക്കുക; മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ സോഷ്യല്‍മീഡിയ പ്രചരിപ്പിച്ചത് ബധിരനും മൂകനുമായ അങ്കമാലി സ്വദേശി എല്‍ദോയുടെ ചിത്രങ്ങള്‍. ‘ഒരാഴ്ച തികയുന്നതിന് മുന്‍പ് കൊച്ചി മെട്രോയില്‍ പാമ്പ്. മലയാളികള്‍ക്ക് ചീത്ത പേരുണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്..’-ഇങ്ങനെയൊരു തലക്കെട്ടിലാണ് ചിലര്‍ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ അവര്‍ ആ മനുഷ്യനെക്കുറിച്ച് അന്വേഷിച്ചില്ല.

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം

എല്‍ദോ മദ്യപിച്ചിരുന്നില്ലെന്നും മരണാസന്നനായി ആശുപത്രിയില്‍ കിടക്കുന്ന സഹോരനെ സന്ദര്‍ശിച്ചശേഷം മടങ്ങവെ, ക്ഷീണവും മനോവിഷമവും കൊണ്ടും തളര്‍ന്ന് കിടന്നതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാരുടെ തന്നെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിഞ്ഞസീറ്റില്‍ എല്‍ദോ കിടന്ന് ഉറങ്ങിയത്.

തന്റെ ചിത്രം വ്യാജപ്രചരണത്തോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതില്‍ കടുത്ത വിഷമത്തിലാണ് എല്‍ദോ. തന്റെ സങ്കടവും പ്രതിഷേധവും പൊതുസമൂഹത്തിനോട് പറയാനും കഴിയാത്ത അവസ്ഥയിലാണ് എല്‍ദോ. എല്‍ദോയെ പോലെ തന്നെ സംസാരശേഷിയില്ലാത്ത ആളാണ് അദ്ദേഹത്തിന്റെ ഭാര്യയും. സംഭവത്തിന്റെ സത്യാവസ്ഥ മകന്‍ ബേസിലാണ് സമൂഹത്തോടെ തുറന്നുപറഞ്ഞത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News