
കുട്ടിക്കുറുമ്പന്‍ കുട്ടിയാനയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കിളിയെ ഓടിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങള്‍ ദക്ഷിണ സ്വീഡനിലെ ബോറസ് മൃഗശാലയില്‍ നിന്നുള്ളതാണ്.
അമ്മയോടൊപ്പം കളിക്കുന്ന കുട്ടിയാന ഒടുവില്‍ കിളികളെ കണ്ടപ്പേള്‍ അവയെ ഓടിക്കുന്നതും അവസാനം തലയും കുത്തി വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണു കഴിഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ഓടിയെത്തുന്നതും അമ്മയുടെ കാല്‍ കീഴില്‍ ഒളിക്കുന്നതും ഏറെ കൗതുകമുണര്‍ത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here