ചൂടുകൂടുന്നു; പുരുഷന്മാര്‍ പാവാടയിലേക്ക്

ചൂടുകൂടുന്നു..യുകെയില്‍ പുരുഷന്‍മാര്‍ പാന്റ് മാറ്റി പാവാടയിലേക്ക് ചൂട് കൂടിക്കൂടി വന്നാല്‍ നമ്മളെന്തുചെയ്യും. മുണ്ടുടുത്ത് ശീലമുള്ള നമ്മള്‍ കേരളീയര്‍ക്ക് മുണ്ടൊന്ന് മടക്കിക്കുത്തിയാല്‍ സ്വല്‍പം ആശ്വാസം കിട്ടും. എന്നാല്‍ കാല്‍സറായി മാത്രം
ഉപയോഗിച്ചു പരിചയമുള്ള സായിപ്പന്‍മാര്‍ എന്തു ചെയ്യും.

യൂറോപ്പിലെ പുരുഷന്‍മാര്‍ ഇതിനൊരുപായം കണ്ടെത്തിക്കഴിഞ്ഞു. പാന്റ്‌സ് മാറ്റുക, പകരം സ്ത്രീകളെപ്പോലെ പാവാടയാക്കുക. യുകെയിലും ഫ്രാന്‍സിലും ഇപ്പോള്‍ എവിടെനോക്കിയാലും പാവാടക്കാരന്‍മാരായ പുരുഷന്‍മാരെ കാണാം. കൂടുതലും ഡ്രൈവര്‍മാരാണ് പാവാട ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഡ്രൈവിങ്ങിനടിയില്‍ ചൂടകറ്റാന്‍ പാവാട വലിയ ആശ്വാസമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

ഡ്രൈവര്‍മാര്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികളും തങ്ങളുടെ യൂണിഫോം പാവാടയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്ത് ഏതും സായിപ്പന്‍മാരെക്കണ്ട് അനുകരിക്കുന്ന നമ്മള്‍ മലായളികളുടെ ഇടയിലും ഇനി പാവാട ട്രെന്റാകുമോ എന്നാണ് ഇനി കാണേണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News