ഗ്രൗണ്ടില്‍ മര്യാദകേട് കാണിച്ചാല്‍ ഇനി പിടി വീഴും; ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ്

ഫുട്‌ബോള്‍ കളത്തില്‍ റഫറിമാരുടെ വജ്രായുധമാണ് ചുവപ്പ് കാര്‍ഡ്. ഗ്രൗണ്ടില്‍ മര്യാദകേട് കാണിക്കുന്നവര്‍ക്ക് ഏറ്റവും പേടിയുള്ളതും ഇതേ ചുവപ്പ് കാര്‍ഡിനെ തന്നെ. ഇപ്പോഴിതാ ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ് വീശാനൊരുങ്ങുകയാണ്‌ഐ സി സി. അച്ചടക്ക ലംഘനം നടത്തുന്ന കളിക്കാരെ പുരത്താക്കാന്‍ അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതിക്ക് ലണ്ടനില്‍ ചേര്‍ന്ന ഐ സി സിയുടെ യോഗം അംഗീകാരം നല്‍കി.

എല്ലാ അംഗരാജ്യങ്ങളും ഭേദഗതിയെ എതിര്‍പ്പുകളില്ലാതെ പിന്താങ്ങുകയായിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ക്രിക്കറ്റില്‍ ചുവപ്പ് കാര്‍ഡുമായി അമ്പയര്‍മാരെത്തും. അതീവ ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡ് വീശാന്‍ അമ്പയര്‍മാര്‍ക്ക് അധികാരം ലഭിക്കുക.

അമ്പയര്‍മാരെ ഭീഷണിപ്പെടുത്തുക, അമ്പയറിനെയോ, എതിര്‍ടീമിലെയോ കളിക്കാരെയോ ദേഹോപദ്രവം ഏല്‍പ്പിക്കുക. കാണികളെ കയ്യേറ്റം നടത്തുക തുടങ്ങിയവയൊക്കെ ചുവപ്പ് കാര്‍ഡ് കാണിക്കാന്‍ പാകത്തിലുള്ള കുറ്റങ്ങളാണ്.

യോഗത്തിലുണ്ടായ മറ്റൊരു പ്രധാന തീരുമാനം എല്‍ ബി ഡബ്ലു അപ്പീല്‍ ഡിആര്‍എസിന് കൊടുത്ത് തേര്‍ഡ് അംപയര്‍ നിരസിച്ചാല്‍ ടീമിന് പിന്നിട് ഡിആര്‍എസിന് ്ഉപയോഗിക്കാന്‍ കഴിയില്ല എന്ന ഭേദഗതിയും യോഗം തിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News