എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്; നടിയെ ആക്രമിച്ച വിഷയത്തില്‍ പീപ്പിള്‍ ടിവിയോട് പ്രതികരിച്ച് ദിലീപ്

നടിയെ ആക്രമിച്ച വിഷയത്തില്‍ പീപ്പിള്‍ ടിവിയോട് പ്രതികരിച്ച് ദിലീപ്. എനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്. ഞാന്‍ ആരേയും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല.  പീഡിപ്പിക്കപ്പെട്ടത് തന്റെ സഹപ്രവര്‍ത്തകയാണ്. സ്ത്രീകളെ വളരെ അധികം റെസ്‌പെക്ട് ചെയ്യുന്നയാളാണ് ഞാന്‍.  എന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നത്.  എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണ്.  പ്രേക്ഷകരാണ് തന്റെ ശക്തി. അവര്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ദിലീപ് പീപ്പിള്‍ ടിവിയോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel