പ്രവാസികളുടെ ശ്രദ്ധക്ക്; പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും

പ്രവാസികള്‍ക്ക് പഴയ 500, 1000രൂപ നോട്ടുകള്‍ മാറുന്നതിനു അനുവദിച്ച സമയം ജൂണ്‍ 30ന്അവസാനിക്കും. ആറുമാസത്തിലധികം വിദേശത്ത് താമസമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 2017 ജൂണ്‍ 30വരെ നിബന്ധനകള്‍ക്കു വിധേയമായി നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നോട്ട് മാറ്റിവാങ്ങാനായിരുന്നു അനുമതി നിവലവിലുണ്ടായിരുന്നത്.

റിസര്‍വ് ബാങ്കിന്റെ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ ഓഫീസുകളില്‍ ജൂണ്‍ 30 വരെ പ്രവാസികള്‍ക്ക് പഴയനോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയും . എന്നാല്‍ ഒരാള്‍ക്ക് പരമാവധി വിദേശത്തുനിന്ന് കൊണ്ടു വരാവുന്നത് 25,000 രൂപയുടെ പഴയനോട്ടുകള്‍ മാത്രമാണ്.

കൈവശമുള്ള തുക എത്രയെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും അതിനുള്ള സാക്ഷ്യപത്രം വാങ്ങി റിസര്‍വ് ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം. എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നോട്ട് നിക്ഷേപിക്കാന്‍ വ്യവസ്ഥയില്ല.

2016 നവംബര്‍ 8ന് നോട്ടു നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ പഴയനോട്ടുകള്‍ മാറ്റി വാങ്ങാന്‍ ജനങ്ങള്‍ക്ക് 2016 ഡിസംബര്‍ 31 വരെ സമയ നല്‍കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്കുവേണ്ടി മാത്രമാണ് ജൂണ്‍ 30 വരെ അധിക സമയം അനുവദിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News