
തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടെതല്ലെന്ന് അഭിഭാഷകന്‍. സുനി കോടതിയില്‍ നല്‍കിയ പരാതിയിലെ കയ്യക്ഷരവും കത്തിലെ കയ്യക്ഷരവും തമ്മില്‍ വ്യത്യാസമുണ്ട്. ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഭിഭാഷകന്‍ കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കത്ത് തയ്യാറാക്കിയത്, സുനിയുടെ സഹ തടവുകാരനായ നിയമ വിദ്യാര്‍ത്ഥിയാണെന്നും വിഷ്ണുവിന് കത്ത് കൈമാറിയത് മരട് കോടതി പരിസരത്തുവെച്ചാണെന്നുമാണ് പുതിയ കണ്ടെത്തല്‍.
അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന പരാതിയില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയെടുക്കും. ഈ മാസം 29ന് ശേഷമായിരിക്കും മൊഴിയെടുക്കുക. രഹസ്യകേന്ദ്രത്തില്‍ വച്ചായിരിക്കും മൊഴിയെടുക്കല്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, 29നാണ് ദിലീപ് നാട്ടിലെത്തുക. കേസില്‍ താന്‍ നുണ പരിശോധനക്ക് തയ്യാറാണെന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
ദിലീപ് വാഗ്ദാനം ചെയ്ത പണം തരണമെന്ന് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും സുനി കത്തില്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here