ഓണ്‍ലൈന്‍ ചതിക്കുഴിയില്‍ വീഴുന്ന ബാല്യം

അബുദാബി: കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ചതിക്കുഴികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. കുട്ടികളെ ലഹരി മരുന്ന് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച 38 വെബ്സൈറ്റുകളാണ് ദുബായ് പോലീസ് കഴിഞ്ഞവര്‍ഷം പൂട്ടിച്ചത്.

പലതരം വാഗ്ദാനങ്ങളിലൂടെയും മറ്റും കുട്ടികളിലും യുവാക്കളിലും ലഹരി മരുന്നുകളോടുള്ള ആസക്തിയുണ്ടാക്കിയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. കുട്ടികളില്‍ മോഷണവും വഞ്ചനയും കൊലപാതകവും വരെ ചെയ്യാനുള്ള പ്രേരണയാണ് ആത്യന്തികമായി ഇത്തരം വെബ് സൈറ്റുകള്‍ക്ക് പിറകിലുള്ള സംഘം ലക്ഷ്യമിടുന്നതെന്ന് പോലിസ് വ്യക്തമാക്കി.

അമിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതും അനാവശ്യ വെബ്സൈറ്റ് സന്ദര്‍ശനങ്ങളും നിയന്ത്രിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ ആത്മവിശ്വാസവും അഭിമാനവും ചോദ്യം ചെയ്യപ്പെടാത്തവിധത്തില്‍ അവരുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിച്ച് നേര്‍വഴിക്ക് നടത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News