
പാക്കിസ്താനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 123 പേര്‍ വെന്തുമരിച്ചു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂരില്‍ അതിവേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തിരക്കേറിയ സ്ഥലമായതിനാലാണ് മരണസംഖ്യ ഇത്രയധികമുയര്‍ന്നത്. മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാനായി ജനം ഓടിക്കൂടിയ സമയത്താണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. ഇതാണ് മരണ സംഖ്യ ഉയര്‍ത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here