കൊല്ലത്തെ സദാചാര ഗുണ്ടായിസം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ചിതറയില്‍ സദാചാര ഗുണ്ടകള്‍ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു.

സ്ത്രീ പരാതി നല്‍കിയിട്ടും രണ്ടാഴ്ച പൊലീസ് അന്വേഷണം പോലും നടത്താതിരുന്നത് ഞെട്ടിക്കുന്നതാണ്. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണോ ഉള്ളത്? മകന്റെ കൂട്ടുകാരന്‍ വീട്ടിലുണ്ടായിരുന്നു എന്ന പേരിലാണ് സ്ത്രീയെയും ആ കുട്ടിയെയും വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംസ്ഥാനത്തിന് അപമാനമാണ് ഈ സംഭവമെന്നും ചെന്നിത്തല പറഞ്ഞു.

സ്ത്രീയുടെ പരാതിയില്‍ നടപടി എടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here