പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറാഭ്രമം പലപ്പോഴും സോഷ്യല്‍മീഡിയ പരിഹാസത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ, ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സംഭവത്തിന്റെ വീഡിയോയും വൈറലാവുന്നു. ക്യാമറാമാന്‍മാര്‍ എത്താത്തതിനാല്‍ മോദി കാറില്‍ നിന്നും ഇറങ്ങാന്‍ തയ്യാറായില്ലെന്നാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. മോദിയുടെ വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി വാഹനത്തിന്റെ ഡോര്‍ തുറക്കുന്നു. എന്നാല്‍ മോദി വാഹനത്തില്‍ നിന്ന് ഇറങ്ങുന്നില്ല.
ഇതിനിടെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഡോര്‍ തുറക്കുന്നത് തടയുകയും മറുവശത്തേക്ക് കൈചൂണ്ടി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കകം രണ്ടു ക്യാമറാമാന്‍മാര്‍ മോദിയുടെ കാറിനടുത്തേക്ക് ഓടിയെത്തി ഫോട്ടോ എടുക്കാന്‍ തയ്യാറെടുക്കുന്നു. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ കാറിന്റെ വാതില്‍ തുറന്ന് തല അകത്തേക്ക് മോദിയോട് എന്തോ സംസാരിക്കുന്നു. ഇതിന് പിന്നാലെ മോദി കാറില്‍ നിന്നിറങ്ങുന്നതും വീഡിയോയില്‍ വ്യക്തം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here