പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അജ്ഞാതന്റെ പണമൊഴുകുന്നു; ആരാണ് പണം നല്‍കിയതെന്നറിയില്ലെന്ന് ശോഭന; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവുകളിലൂടെ മുന്നേറുമ്പോള്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണമൊഴുകുന്നു. വിവാദങ്ങള്‍ ഒരു വശത്ത് കത്തിനില്‍ക്കുമ്പോഴാണ് സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്.

ഒരാഴ്ചയ്ക്കിടെ 45000 രൂപയാണ് ശോഭനയുടെ അക്കൗണ്ടിലെത്തിയത്. പെരുമ്പാവൂരിലെ യൂണിയന്‍ ബാങ്ക് അക്കൗണ്ടിലാണ് നാല്‍പത്തിഅയ്യായിരം രൂപയെത്തിയത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നാണ് ശോഭന പറയുന്നത്.

കേസന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ എവിടെനിന്നാണ് പണമെത്തിയതെന്ന് കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇത് വഴിത്തിരിവാകുമെന്നും പൊലീസ് കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News