തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന് കെആര്‍ മോഹനന് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു.
വൈകുന്നേരം ആറുമണി മുതല്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററിലാണ് പൊതുദര്‍ശനം. സംസ്കാരം നാളെ വൈകിട്ട് ചാവക്കാട് നടക്കും.
പുരുഷാര്‍ത്ഥം, അശ്വത്ഥാമ, സ്വരൂപം തുടങ്ങിയവയാണ് കെആര്‍ മോഹനന് സംവിധാനം ചെയ്ത ചിത്രങ്ങള്‍. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച അശ്വത്ഥാമ 1975ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. സി.വി ശ്രീരാമന്റെ ചെറുകഥയെ അടിസ്ഥാനമാക്കി 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാം ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം പുരുഷാര്‍ഥവും കരസ്ഥമാക്കി. 1992ല്‍ സ്വരൂപം എന്ന ചിത്രവും സംവിധാനം ചെയ്തു.
കൈരളി ടിവിയുടെ പ്രോഗ്രാം വിഭാഗത്തിന്റെ മുന്‍മേധാവിയായിരുന്നു. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു
കെ.ആര് മോഹനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ വ്യക്തിയായിരുന്നു കെആര്‍ മോഹനന് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം സംവിധാനം ചെയ്ത സ്വരൂപം, അശ്വത്ഥാമ, പുരുഷാര്‍ത്ഥം എന്നീ സിനിമകള്‍ മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളാണ്. കൈരളി ചാനല്‍ പ്രോഗ്രം വിഭാഗം മേധാവി എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനം നിസ്തുലമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ദു:ഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി എകെ ബാലന്, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്മാന് മമ്മൂട്ടി, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡും അനുശോചനം രേഖപ്പെടുത്തി.
രമേശ് ചെന്നിത്തല അനുശോചിച്ചു
കെആര്‍ മോഹനന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാളിക്ക് പുതിയ ചലിച്ചിത്രാവബോധം പകര്‍ന്ന് നല്കുന്നതില് വലിയ പങ്ക് വഹിച്ചയാളാണ് കെ ആര് മോഹനനെന്നും അദ്ദേഹം സംവിധാനം ചെയ്ത സ്വരൂപം, അശ്വത്ഥാമാ, പുരുഷാര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളിക്ക് നവ്യമായൊരു കാഴ്ചാനഭവമാണ് സമ്മാനിച്ചതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എ.കെ ബാലന് അനുശോചിച്ചു
ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനും കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുന്‍ ഡയറക്ടറും പ്രശസ്ത സംവിധായകനുമായ കെ.ആര് മോഹനന്റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അനുശോചിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനം നടത്തി.
സിനിമയുടെ ആവിഷ്കാരസ്വതന്ത്ര്യത്തിനു വേണ്ടി നിരന്തരം പോരാടിയ കലാകാരന് കൂടിയാണ് അദ്ദേഹം. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയ കെ ആര് മോഹനന് പുരോഗമന പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ സിനിമസാംസ്കാരിക മേഖലയില്‍ നികത്താനാകാത്ത നഷ്ടമാണെന്നും നിര്യാണത്തില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ദു:ഖം പങ്കിടുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിര്യാണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി എകെ ബാലന്, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്മാന് മമ്മൂട്ടി, മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡും അനുശോചനം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here