രവി തേജയുടെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു; വാഹനമോടിച്ചത് മദ്യലഹരിയില്‍

ഹൈദരാബാദ്: സൂപ്പര്‍ താരം രവി തേജയുടെ സഹോദരന്‍ ഭരത് രാജു (45) കാറപകടത്തില്‍ മരിച്ചു. ഷംഷാബാദില്‍ ശനിയാഴ്ച രാത്രി 10.10നായിരുന്നു അപകടം.

ഭരത് സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭരത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഭരത് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് സൂചിപ്പിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


ഏതാനും സിനിമകളിലും ഭരത് വേഷമിട്ടിട്ടുണ്ട്. ഒരിക്കല്‍ മയക്കുമരുന്ന് കേസിലും അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News