വാട്‌സ്ആപ്പില്‍ ഇനി കാത്തിരുന്ന ആ ഫീച്ചറും

വാട്‌സ്ആപ്പ് ഉപയോക്താകള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. 128 എംബിയില്‍ കുടൂതലായ ഏതുതരം ഫയലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ഉടനെ ഉണ്ടാകും. ഇതിനുള്ള അപ്‌ഡേറ്റുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. തെരഞ്ഞെടുക്കപ്പെട്ട ചെറിയ എണ്ണം ഉപയോക്താക്കളുടെ ഗ്രൂപ്പിലാണിത്. മുഴുവന്‍ ഉപയോക്താക്കളിലേക്കും എത്താന്‍ ഏറെ വൈകില്ല.

സ്വന്തം സെര്‍വര്‍ ലോഡ് കൂടി തകരാറാകുമെന്ന് പേടിയുള്ളതുകൊണ്ടാണ് ഫയല്‍ സൈസ് 128 എംബിയില്‍ ഒതുക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ആളുകളുടെ എണ്ണം 265 ആണ്. ഈ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമായിട്ടില്ല.

ആദ്യഘട്ടങ്ങളില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നത് പരമാവധി 100 പേരെയാണ്. ഈ വര്‍ഷം ആദ്യമാണ് അത് 265 ആയി വാട്‌സ്ആപ്പ് ഉയര്‍ത്തിയത്. അതോടൊപ്പം, അയച്ച മെസേജുകള്‍ റീകോള്‍ ചെയ്യാനുള്ള ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്.

നിലവില്‍ ഫൊട്ടോകള്‍, ഓഡിയോകള്‍, വീഡിയോ ഫയലുകള്‍, പിഡിഎഫ് ഫയലുകള്‍ എന്നിയാണ് വാട്‌സാപ്പില്‍ ഷെയര്‍ ചെയ്യാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News