സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; അപകടം മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്. മക്ക മദീന ഹൈവെയില്‍ ഖുലൈസിലാണ് അപകടമുണ്ടായത്. രണ്ട് മക്കള്‍ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു.

തൃശൂര്‍ വെള്ളികുളങ്ങര സ്വദേശി കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകന്‍ ഹഫ്‌നാസ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഉംറയും പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് മക്കയില്‍ നിന്ന് മദീനയിലേക്ക് പോകുമ്പോള്‍ ഖുലൈസില്‍ പ്രാദേശിക സമയം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം.

ദമ്മാമില്‍ ടാക്‌സി ഡ്രൈവറാണ് അഷ്‌റഫ്. ഭാര്യയും മക്കളും സന്ദര്‍ശകവിസയില്‍ സൗദിയിലെത്തിയതായിരുന്നു. നാല് ദിവസം മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel