ശബരിമല സ്വര്‍ണക്കൊടിമരം നശിപ്പിച്ച സംഭവത്തില്‍ പിടിയിലായ മൂന്നു പേര്‍ കുറ്റം സമ്മതിച്ചു

പമ്പ: ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതിനു പിടിയിലായ മൂന്നു പേര്‍ കുറ്റം സമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമാണ് ഒഴിച്ചതെന്നുമാണ് അവരുടെ മൊഴി. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശികളാണ് ഇവര്‍. കേരള പൊലീസ് ആന്ധ്ര പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

സംഭവം ദുരൂഹമാണെന്ന് ദേവസ്വ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയവരുടെ ലക്ഷ്യമടക്കം അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. സന്നിധാനത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരോട് സന്നിധാനത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കി. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കും. പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകിയ ഭാഗത്തെ കേടുപാടുകള്‍ പരിഹരിക്കാനും നടപടിയെടുക്കും.

ഇവര്‍ ദ്രാവകമൊഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News