സര്‍ക്കാര്‍ പുസ്തക അച്ചടി വിതരണ കേന്ദ്രത്തിന്റെ വഴിമുടക്കി പൊതുമാരാമത്ത് കരാറുകാരന്റെ നിര്‍മ്മാണം; രണ്ട് ജില്ലകളിലെ പുസ്തക വിതരണം തടസപ്പെട്ടു

സര്‍ക്കാര്‍ പുസ്തക അച്ചടി വിതരണ കേന്ദ്രത്തിന്റെ വഴിമുടക്കി പൊതുമാരാമത്ത് കരാറുകാരന്റെ നിര്‍മ്മാണം. വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അച്ചടി കേന്ദ്രത്തിലേക്ക് കയറാനാകുന്നില്ല. ഇതോടെ രണ്ട് ജില്ലകളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തക വിതരണം തടസപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പാലാ കാണിയക്കാട് പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് സെന്റര്‍ ആന്റ് ട്രെയിനിംഗ് സെന്ററാണിത്. വിദ്യാഭ്യവകുപ്പിന്റെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടേയും അച്ചടി ജോലികളും വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങളും പരീക്ഷാ ചോദ്യപേപ്പറുകളും ഇവിടെയാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.

ഈ സ്ഥാപനത്തിന് സമീപം നിര്‍മ്മാണം നടത്തുന്ന മിനി സിവില്‍ സ്റ്റേഷന്റെ അനക്സ് കരാറുകാരന്‍ കാവാടം തടസപ്പെടുത്തി നിര്‍മ്മാണ സമാഗ്രികളിറക്കിയതിനാല്‍ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും സ്ഥാപനത്തിലേക്ക് കയറാനാകുന്നില്ല. ഇതോടെ രണ്ട് ജില്ലകളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തക വിതരണം തടസപ്പെട്ടു.
നിര്‍മ്മാണത്തിനിടെ തകര്‍ന്ന കക്കൂസ് ടാങ്കിലെ മാലിന്യവും പ്രവേശന കവാടത്തില്‍ കെട്ടികിടക്കുകയാണ്. പ്രൊഡക്ഷന്‍ സെന്റര്‍ കൂടിയായ സ്ഥാപനത്തിലേക്ക് അച്ചടിക്കുള്ള പേപ്പര്‍ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനും അച്ചടിച്ചവ പുറത്തേക്ക് കൊണ്ടുപോകാനും കഴിയുന്നില്ല. കേന്ദ്രത്തിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ച പുസ്തകങ്ങള്‍ സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ മുറി സജ്ജീകരിച്ച് ശേഖരിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News