ശബരിമല കൊടിമരത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു

ശബരിമല കൊടിമരത്തിന്റെ കേടുപാടുകള്‍ പരിഹരിച്ചു. കേടുപാടുകള്‍ ശില്‍പി അനന്തന്‍ ആചാരിയുടെ നേതൃത്യത്തിലാണ് പരിഹരിച്ചത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി എസ് പി ഓഫീസിലേക്ക് കൊണ്ട് പോയി. ശബരിമല കൊടിമരം നശിപ്പിച്ച വിഷയത്തില്‍ ഇന്നലെ അഞ്ച് പേരെ കസ്റ്റടിയിലെടുത്തിരുന്നു.
പിടിയിലായ അഞ്ചു പേരെയും പത്തനംതിട്ട എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ആചാരത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്തതെന്നും മറ്റു ദുരുദേശമില്ലായിരുന്നെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇവരുടെ ബാഗില്‍ നിന്ന് രാസദ്രാവകവും കണ്ടെത്തിയിരുന്നു. കൊടിമരത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘം കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കൊടിമരത്തിലേക്ക് ഒഴിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഘം കൊടിമരം നശിപ്പിച്ചത്.
2014 ജൂണ്‍ 18ന് നടന്ന ദേവപ്രശ്നത്തിലാണ് നിലവിലുണ്ടായിരുന്ന കൊടിമരത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയം നേരിടുകയും ചൈതന്യം നഷ്ടപ്പെടുകയും ചെയ്തതായി തെളിഞ്ഞത്. തുടര്‍ന്നാണ് പുതിയ കൊടിമരം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News