അടിയന്തിരാവസ്ഥയുടെ നാല്പത്തി രണ്ടാം വാര്‍ഷികം കടന്ന് പോകുന്നത് കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്ന ഫാസിസ്റ്റ് ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍-കെടി കുഞ്ഞിക്കണ്ണന്‍

അടിയന്തിരാവസ്ഥയുടെ നാല്പത്തി രണ്ടാം വാര്‍ഷികം കടന്നുപോകുന്നത് കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്ന ഫാസിസ്റ്റ് ഭീഷണി കരാളഹസ്തങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് — അടിയന്തരാവസ്ഥാവാര്‍ഷികത്തില്‍ കെ. ടി. കുഞ്ഞിക്കണ്ണന്റെ കുറിപ്പ്:

’42 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണ്‍ 25 ന് അര്‍ധരാത്രി രാജ്യം അടിയന്തിരാവസ്ഥയുടെ കരാളതയിലേക്ക് എടുത്തെറിയപ്പെട്ടു.

‘ഇന്ത്യന്‍ ബൂര്‍ഷാസി ജനാധിപത്യത്തിന്റെ പൊയ്മുഖങ്ങള്‍ അഴിച്ചുമാറ്റി രാജ്യമാകെ തടവറയാക്കി. പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും ജയിലഴിക്കുള്ളിലേക്ക് വലിച്ചിഴക്കപ്പെട്ടു. മിസയും ഡി ഐ ആറും ഉപയോഗിച്ചു. എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും, രാഷ്ട്ര പുരോഗതിക്കു തടസമാന്നെന്ന് തങ്ങള്‍ കരുതുന്ന സമൂഹങ്ങളെയും വേട്ടയാടി. പൗരാവകാശങ്ങളും ഭരണഘടനയുടെ മൗലികാവകാശ പട്ടികയും റദ്ദ് ചെയ്തു. കോണ്‍സന്‍ട്രേഷന്‍ കേമ്പുകളില്‍ യുവതയുടെ തുടയെല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. ചേരി നിര്‍മ്മാര്‍ജ്ജനനും സന്താനനിയന്ത്രണവുമായി സഞ്ജയഗാന്ധിയുടെ 5 ഇനവും വിദേശ മൂലധന വരവിന് മറയിട്ട് ഇന്ദിരാ ഗാന്ധിയുടെ 20 ഇനവും നാടിനെ കുട്ടിച്ചോറാക്കി.

‘കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ആര്‍ എസ് എസ് ജനസംഘക്കാരും അടിയന്തിരാവസ്ഥയെ ഉശിരോടെ എതിര്‍ത്തു. ജയപ്രകാശ് നാരായണന്റെ നേതൃത്വവും സ്വാധീനവും അടിയന്തിരാവസ്ഥക്കെതിരെ വിശാല കൂട്ടായ്മക്ക് വഴിയൊരുക്കി.

‘ആദ്യഘട്ടത്തിലെ എതിര്‍പ്പ് ആര്‍ എസ് എസ് മയപ്പെടുത്തി. 1976 ല്‍ ജയിലില്‍ നിന്ന് ദേവറസ് ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്ര നന്മക്കുള്ള അനുശാസന പര്‍വ്വമായി 5 ജന പരിപാടിയെയും 20 ഇന പരിപാടിയെയും പുകഴ്ത്തി. പിന്തുണ അറിയിച്ചു.

‘അടിയന്തിരാവസ്ഥക്ക് അന്ത്യം കുറിച്ച 1977 ലെ തെരഞ്ഞെടുപ്പ്. ജനതാ പരീക്ഷണം. ആര്‍ എസ് എസ് സ്വാധീനത്തിനെതിരെ ജനത പാര്‍ടിയില്‍ ഉയര്‍ന്ന് വന്ന ദ്വയാംഗത്വ പ്രശ്‌നം.ആര്‍ എസ് എസ് സഹായത്തോടെ ഇന്ദിരാഗാന്ധിയുടെ തിരിച്ചു വരവ്. ഹിന്ദുത്വ അജണ്ട തീവ്രമായി ഉയര്‍ത്തിയ സംഘപരിവാര്‍ നീക്കങ്ങള്‍. മണ്ഡല്‍,മസ്ജിദ് വിവാദങ്ങള്‍.

1986 ല്‍ ബാബറി മസ്ജിദ് തുറന്നു കൊടുത്ത നടപടി. ശിലാന്യാസത്തിന് അനുമതി. 1992 ല്‍ മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകര്‍ക്ക് റാവു സര്‍ക്കാര്‍ ചെയ്തു കൊടുത്ത ഒത്താശ രാജ്യം വര്‍ഗീയ ധ്രുവീകരണത്തിലേക്കും ഹിന്ദുത്വ രാഷ്ട്രിയത്തിലേക്കം നീങ്ങിയ സംഭവഗതികള്‍. 2014 ല്‍
ദേശീയാധികാരം കയ്യടക്കിയ ബി ജെ പി ആര്‍ എസ് എസ് സംഘം തങ്ങള്‍ക്കു കൈവന്ന അവസരം ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്കായി ഉപയോഗിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here