ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ പത്തനം തിട്ട സ്വദേശി വിഷ്ണു,ഇടപ്പള്ളി സ്വദേശി സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ദിലീപിന് അയച്ച ഭിഷണിക്കത്തിന്റെ പേരിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഗൂഡാലോചന ,പള്‍സര്‍ സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. വിഷയത്തില്‍ നാദിര്‍ഷ ദിലീപിന്റെ മാനേജര്‍ ഡ്രൈവര്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here