ട്രംപ് മോദി കൂടിക്കാഴ്ച ഇന്ന്

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണും. ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്നു നടക്കുക. സാമ്പത്തിക ഊര്‍ജമേഖലകളിലെ സഹകരണം,സിവില്‍ നുക്ലിയര്‍ കരാര്‍, പ്രതിരോധമേഖലയിലെ സഹകരണം എന്നിവ ഇരുവരും ചര്‍ച്ചചെയ്യും.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്, കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസ്, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ട്.വൈറ്റ് ഹൗസില്‍ ട്രംപ് മോദിക്ക് വിരുന്നൊരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News