
ബ്രസീലിലെ സാവോപൗലോ നഗരത്തില്‍ നിന്ന് കടലിലൂടെ ഇത്തിരി യാത്രചെയ്താല്‍ ചെറിയൊരു ദ്വീപിലെത്തും. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് എന്ന പ്രദേശമാണത്. അതാണ് സര്‍പ്പദ്വീപ്. പാറക്കൂട്ടങ്ങളും പുല്‍മേടുകളും മഴക്കാടുകളും എല്ലാമുണ്ട് ആ ഇത്തിരിവട്ടത്തില്‍. ജനവാസത്തിന് പറ്റിയ സാഹചര്യമില്ല. ഈ താഴ്വാരത്തിന്റെ സൗന്ദര്യത്തില്‍ ഒളിച്ചിരിക്കുന്നതു കൊടുംവിഷമുള്ള പാമ്പുകളും.
നിയമം കൊണ്ടു ബ്രസീലിയന്‍ സര്‍ക്കാര്‍ ഈ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വളരെ കുറച്ചു ശാസ്ത്രജ്ഞര്‍ ദ്വീപിലെത്താറുണ്ട്. പാമ്പുകളെ കുറിച്ചു പഠനം നടത്തുന്നതിനു വേണ്ടിയാണിത്. 4630 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ വിശാലമായ ദ്വീപാണിത്. സ്വര്‍ണനിറവും കറുപ്പും നിറവും കലര്‍ന്ന ലാന്‍സ്‌ഹെഡ് പാമ്പുകള്‍ കാണപ്പെടുന്ന ഭൂമിയിലെ ഒരേയൊരിടമാണിത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പുകളുടെ കൂട്ടത്തില്‍പ്പെട്ടതാണിത് .സാധാരണ പാമ്പുകളെക്കാള്‍ അഞ്ചിരട്ടി വിഷമാണു ഇവയ്ക്കുള്ളത്. ലാന്‍സ്‌ഹെഡ് മനുഷ്യരെ കടിച്ചാല്‍ മരണമുറപ്പാണ്. അതിന്റെ വിഷത്താല്‍ മാംസം ഉരുകിപ്പോകുമത്രേ.
വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡിന്റെ വി,മെടുക്കാന്‍ വിലക്കുകളെപ്പോലും ലംഘിച്ച് ചിലര്‍ ഇവിടെ എത്താറുണ്ട്. എതായാലും വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിലാണ് ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡും ഇപ്പോള്‍ ഉള്ളത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here