കുളിമുറിയില്‍ എത്തിയാല്‍ ആസ്വദിച്ച് കുളിക്കുക; അതാണിദ്ദേഹവും ചെയ്തത്; വിഡിയോ കണ്ടുനോക്കു

ടെക്‌സാസ്: സിനിമയില്‍ മാത്രം കണ്ടാസ്വദിച്ച ഗൊറില്ല ഡാന്‍സ് നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് ഡാലസ് മൃഗശാലയിലെത്തിയ കാഴ്ചക്കാര്‍. മൃഗശാലയിലെ 14 വയസുകാരന്‍ സോള എന്ന ഗൊറില്ലയാണ് ഈ കാഴ്ച വിരുന്നൊരുക്കിയത്. ഇരു കൈകളും പൊക്കി മനുഷ്യനു സമാനമായി കിടിലനായാണ് ഗൊറില്ല നൃത്തം ചെയ്യുന്നത്.

ഗൊറില്ലയുടെ ഈ നൃത്തം കണ്ട് അദ്ഭുതപ്പെടുന്നവരും സമീപത്തുണ്ടായിരുന്നു. കുളിമുറിയില്‍ എത്തിയാല്‍ ആസ്വദിച്ച് കുളിക്കുക എന്ന ഏതൊരാളുടേയും രീതി തന്നെയാണ് ഗൊറില്ലയും ചെയ്തതെന്നാണ് മൃഗശാല ജീവനക്കാര്‍ക്ക് പറയാനുള്ളത്. സോള അവന്റെ മൃഗശാലയും പരിസരവും ആസ്വദിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.കീ കൊടുത്തു വിട്ട പാവയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നീല നിറമുള്ള വലിയ പാത്രത്തില്‍ നിറച്ചുവെച്ച വെള്ളത്തില്‍ ഇറങ്ങി ഗൊറില്ല സോളോ ഡാന്‍സ് കളിക്കുന്നത്.

കാഴ്ചക്കാരെ മനം നിറപ്പിച്ചാണ് ഈ ഗൊറില്ല യാത്രയാക്കിയത്. സന്ദര്‍ശകരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യം പുറത്തായതോടെ ഗൊറില്ല ഡാന്‍സ് വൈറലാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News