ഇന്ത്യയുടെ നഷ്ടം, നേട്ടമാക്കി പൊലീസ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ നഷ്ടം സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാക്കിയിരിക്കുകയാണ് ജയ്പൂര്‍ പൊലീസ്. ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ജസ്പ്രീത് ബുംറയെറിഞ്ഞ നോബോള്‍ പരസ്യമാക്കിയാണ് ജയ്പൂര്‍ പൊലീസ് ജനശ്രദ്ധ നേടിയത്. ബുംറയുടെ ആ നോബോള്‍’ സമീപകാലത്തൊന്നും ആരാധകര്‍ മറക്കുമെന്ന് തോന്നുന്നില്ല.

ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടിയ പാക്കിസ്ഥാന്റെ ഓപ്പണര്‍ ഫഖാര്‍ സമാനെ വ്യക്തിഗത സ്‌കോര്‍ 10 പോലും എത്തുന്നതിനു മുന്‍പ് ബുംറ പുറത്താക്കിയിരുന്നു. എന്നാല്‍, ടിവി റിപ്ലേയില്‍ പന്ത് എറിയുമ്പോള്‍ ബുംറയുടെ കാല്‍പാദം ലൈന്‍ കടന്നെന്ന് വ്യക്തമായതോടെ അംപയര്‍ നോബോള്‍ വിളിച്ചു. ലഭിച്ച ‘ലൈഫ്’ മുതലെടുത്ത സമാന്‍, കന്നി ഏകദിന സെഞ്ചുറിയുമായാണ് തിരിച്ചു കയറിയത്. ബുംറയുടെ ഈ പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂവെങ്കിലും, അതില്‍നിന്നും ആളുകള്‍ക്ക് ഉപകാരപ്രദമായ ഒരു ‘കണ്ടെത്തല്‍’ നടത്തിയിരിക്കുകയാണ് ജയ്പുര്‍ പൊലീസ്.


റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയതായി തുടക്കമിട്ട ക്യാംപയിനിലാണ് ബുംറ വര കടന്നു ‘നോബോള്‍’ എറിയുന്ന ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത് ലൈന്‍ കടന്ന് ബുംറ നോബോള്‍ എറിയുന്ന ചിത്രത്തിനൊപ്പം രണ്ടു കാറുകളാണ് പരസ്യത്തിലുള്ളത്. റോഡിനു നടുവിലെ ‘സീബ്രാ ലൈന്‍’ എന്നു തോന്നിക്കുന്ന വരയ്ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു. കാറുകള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഇങ്ങനെ ‘വര മുറിച്ച് കടക്കരുത്. അതിനു വലിയ വില നല്‍കേണ്ടിവരും’.

എന്നാല്‍, തന്റെ നോബോള്‍ ‘പരസ്യ’മാക്കിയ ജയ്പുര്‍ പൊലീസിന്റെ നീക്കം ബുംറയ്ക്ക് അത്ര ദഹിച്ചിട്ടില്ല എന്നാണ് ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം തെളിയിക്കുന്നത്. ബുംറയുെട പ്രതികരണം ഇങ്ങനെ. ‘നന്നായിരിക്കുന്ന ജയ്പുര്‍ പൊലീസ്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയാലും നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നത് എന്തായിരിക്കുമെന്ന് ഇത് തെളിയിക്കുന്നു’. പിന്നീട് ഇതു കൂടി ബുംറ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ഒരു തെറ്റു വരുത്തിയാലും ഞാന്‍ അതില്‍നിന്ന് തമാശ കണ്ടെത്തില്ല. കാരണം, മനുഷ്യനു തെറ്റു സംഭവിക്കുന്നത് സ്വാഭാവികമാണെന്നാണ് എന്റെ വിശ്വാസം’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News