മലയാളി ബാലന്‍ ഖത്തറില്‍ അപകടത്തില്‍ മരിച്ചു

ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും ആറു വയസുള്ള മകന്‍ ഇസാന്‍ അഹ്മദ് ബഷീറാണ് അപകടത്തില്‍ മരിച്ചത് .

ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഗ്രേഡ് 1 വിദ്യാര്‍ത്ഥിയായിരുന്ന ഇസാന്‍ ഇന്നലെ രാത്രി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഖത്തറില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News