‘മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാവരുത്, ദിലീപിനും നാദിര്‍ഷക്കും ഒരു കുടുംബമുണ്ട്’; വ്യാജപ്രചരണങ്ങള്‍ക്കെതിരെ ബിനീഷ് ബാസ്റ്റിനും

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ യുവതാരം ബിനീഷ് ബാസ്റ്റിനും രംഗത്ത്. മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാവരുതെന്നും ശരി കണ്ടെത്താനാണ് മാധ്യമങ്ങള്‍ കൂടെ നില്‍ക്കേണ്ടതെന്നും ബിനീഷ് പറഞ്ഞു.


ബിനീഷ് പറയുന്നു:

സപ്പോര്‍ട്ട്… ദിലീപേട്ടന്‍, നാദിര്‍ഷാ.. മാധ്യമങ്ങള്‍ സൂപ്പര്‍ പൊലീസാവരുത്. ദിലീപിനേയും നാദിര്‍ഷയേയും തേജോവധം ചെയ്യാനായിരിക്കരുത് മാധ്യമങ്ങളുടെ നീക്കം. തെറ്റ് ചെയ്തവര്‍ ആരായാലും പിടിക്കപ്പെടണം എന്ന് തന്നെയാണ് എന്റെ നിലപാട്. പക്ഷേ ഒരു ആധികാരികതയും ഇല്ലാത്ത വാര്‍ത്തകള്‍ പൊലീസിന്റെ പേരില്‍ പടച്ച് വിടുമ്പോള്‍ ഞങ്ങള്‍ ആരെ വിശ്വസിക്കണം ??

ദിലീപിനും നാദിര്‍ഷക്കും ഒരു കുടുംബമുണ്ട്. അവര്‍ക്ക് ചുറ്റും കുറേ വ്യക്തികളുമുണ്ട്. ഒരാള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം വന്നാല്‍ അയാള്‍ എത്രമാത്രം തകര്‍ന്നു പോകുമെന്ന് നമുക്കെല്ലാര്‍ക്കുമറിയാം. ഈ ഘട്ടത്തില്‍ ശരി കണ്ടെത്താനാണ് മാധ്യമങ്ങള്‍ കൂടെ നിക്കേണ്ടത്.അല്ലാതെ അവരെ തേജോവധം ചെയ്യാനോ ചാനല്‍ റൈറ്റ് കൂട്ടാനോ അല്ല.

ദിലീപിനെതിരായ വ്യാജപ്രചരണങ്ങള്‍ക്കെതിരെ യുവതാരം അജുവര്‍ഗീസും നടന്‍ സലിംകുമാറും രംഗത്തെത്തിയിരുന്നു. ദിലീപിന്റെ പേര് കേസിലേക്ക് കുറ്റവാളികള്‍ എങ്ങനെ വലിച്ചിഴയ്ക്കുന്നു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നെന്നും ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണെന്നും അജു പറഞ്ഞു. സത്യം എന്തായാലും പുറത്ത് വരണമെന്നും പക്ഷേ അത് നിരപരാധിയായ ഒരാളെ അപകീര്‍ത്തിപെടുത്തിയാവരുതെന്നും അജു പറഞ്ഞു.

കഴിഞ്ഞദിവസം, സലിം കുമാറും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തെ ചിലര്‍ രചിച്ച ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റ് ഡിവോഴ്‌സ് ആയിരുന്നെന്നും സലിംകുമാര്‍ പറഞ്ഞു. കേസില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News