
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തി യുവതാരം അജു വര്‍ഗീസ്. ദിലീപിനോടുള്ള പിന്തുണയും അജു ഫേസ്ബുക്കിലൂടെ ആവര്‍ത്തിക്കുന്നു. നടിയോട് ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ഒരു ന്യായീകരണവുമില്ലെന്നും അജു പറയുന്നു. എന്നാല്‍ സംഭവത്തിലെ സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെയെന്നും അജു ചോദിക്കുന്നു.
അജു പറയുന്നു: (നടിയുടെ പേര്), പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം, ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. ദിലീപ് ഏട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ഉള്ള ശ്രമം. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതുസമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?
കേസില്‍ ദിലീപിനെതിരെയുള്ള നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സംവിധായകന്‍ ലാല്‍ ജോസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും താന്‍ ദിലീപിനൊപ്പമാണെന്ന് ലാല്‍ ജോസ് വ്യക്തമാക്കി. ലാല്‍ ജോസ് പറയുന്നു: ‘ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്….നിന്നെ അറിയുന്ന സിനിമാക്കാരും…’
ദിലീപിന്റെ പേര് കേസിലേക്ക് കുറ്റവാളികള്‍ എങ്ങനെ വലിച്ചിഴയ്ക്കുന്നു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നെന്നും ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണെന്നും അജു നേരത്തെ പറഞ്ഞിരുന്നു. സത്യം എന്തായാലും പുറത്ത് വരണമെന്നും പക്ഷേ അത് നിരപരാധിയായ ഒരാളെ അപകീര്‍ത്തിപെടുത്തിയാവരുതെന്നും അജു പറഞ്ഞു.
ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തെ ചിലര്‍ രചിച്ച ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റ് ഡിവോഴ്‌സ് ആയിരുന്നെന്നും സലിംകുമാര്‍ പറഞ്ഞു. കേസില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here