പ്രയാറിന്റെ വാദങ്ങള്‍ പൊളിയുന്നു; സന്നിധാനത്തെ അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിന്; പൊലീസിന്റെ സുരക്ഷ മുന്നറിപ്പ് അധികൃതര്‍ അവഗണിച്ചു

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്തം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രം. പൊലീസിന്റെ സുരക്ഷ മുന്നറിപ്പ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അവഗണിച്ചതോടെയാണ് കൊടിമരത്തിന് കേടുവരുത്തിയ സംഭവങ്ങള്‍ അടക്കം നടന്നത്.

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷ മുന്നൊരുക്കത്തെ പറ്റി പോലീസ് നേരത്തെ തന്നെ തിരുവതാംകൂര്‍ ബോര്‍ഡ് അധികാരികള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ മാസം 24നാണ് ഡിവൈഎസ്പിയും സന്നിധാനത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ പ്രദീപ് കുമാര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.


കൊടിമരചുവട്ടിന് സമീപം ആള്‍കൂട്ടം അനുവദിക്കരുതെന്നും കൊടിമരത്തിന് വശങ്ങളിലായി ദേവസ്വം ഉദ്യോഗസ്ഥരെ പോലും നിര്‍ത്താന്‍ അനുവദിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഐപികള്‍ എത്തുമ്പോള്‍ അവര്‍ക്ക് ഇരിക്കാനായി കസേരകള്‍ അനുവദിക്കണമെന്നും കത്തില്‍ എടുത്ത് പറയുന്നു. എന്നാല്‍ ഈ ജാഗ്രത നിര്‍ദ്ദേശം ക്ഷേത്രം അധികാരികള്‍ അവഗണിച്ചു. കൊടിമരത്തിന് സമീപത്തായി വടം കെട്ടാണോ മറ്റെകെങ്കിലും സുരക്ഷ ഒരുക്കാനോ ദേവസ്വം തയ്യാറായില്ല. ഇത് മൂലം ഭക്തര്‍ കൂട്ടത്തോടെ കൊടിമരത്തിന് സമീപത്തേക്ക് എത്തി.

സന്നിധാനത്ത് സംഭവിച്ചത് പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് പറ്റിയ വീഴ്ച്ചയെ പറ്റി യാതൊന്നും സൂചിപ്പിക്കാതെയാണ് പ്രയാര്‍ ഗോപാല കൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടത്. ബിജെപി നേതാക്കളും പൊലീസിന്റെ വീഴ്ചയാണെന്നാണ് വാദിച്ചത്. അതാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

പൊലീസ് നല്‍കുന്ന പല സുരക്ഷ മുന്നറിപ്പുകളും ദേവസ്വം അധികാരികള്‍ അവഗണിക്കുന്നു എന്ന ആക്ഷേപം ആണ് ഇതാകെ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News