ഗര്‍ഭം ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് താന്‍സാനിയന്‍ സ്‌ക്കൂളുകളില്‍ വിലക്ക്

താന്‍സാനിയ ദാരിദ്രത്തിന്റെ പിടിയിലമര്‍ന്ന ആഫ്രിക്കന്‍ രാജ്യമാണ്. ഇവിടുത്തെ പിന്നാക്കാവസ്ഥയുടെ പ്രതിഫലനമാണ് ബാല വിവാഹങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ഇവിടെ പെണ്‍കുട്ടികള്‍ വിവാഹിതരാവാറുണ്ട്.

ഇത് തടയുന്നതിനായി 1961ല്‍ ഗര്‍ഭിണികളായ വിദ്യര്‍ത്ഥിനികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഗര്‍ഭിണികളാണെന്ന കാരണത്താല്‍ ഒരു പതിറ്റാണ്ടിനിടയില്‍ 50,000 വിദ്യാര്‍ത്ഥിനികള്‍ക്കാണ് പഠനം ഉപേക്ഷിക്കേണ്ടിവന്നത്. എന്നാല്‍ കാലം ഏറെ കഴിഞ്ഞിട്ടും ബാലവിവാഹങ്ങള്‍ കുറയുന്നില്ല.

ഇക്കാരണത്താല്‍ ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ക്കുളള വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഒരുകാരണവശാലും വിലക്ക് പിന്‍വലിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് താന്‍സാനിയന്‍ പ്രസിഡന്റെ് ജോണ്‍ മാഗുഫുലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News