സൗഹൃദങ്ങളുടെ സംഘകാലം തീര്‍ത്ത് കെആര്‍ മോഹനന്‍ എരിഞ്ഞടങ്ങി: ഓര്‍മ്മകള്‍ അണയാത്ത നെരിപ്പോടുമായി സ്‌നേഹിതര്‍

ഗോവയില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും പിന്നെ സ്വന്തം കേരള മേളയിലേക്കും വലിയൊരു നിര ചലച്ചിത്ര തീര്‍ത്ഥാടക സംഘത്തിലെ നയിച്ച സൗഹൃദസംഘത്തിന്റെ നായകനായിരുന്നു കെആര്‍ മോഹനന്‍. സൗഹൃദങ്ങളെ ഉത്സവങ്ങളാക്കിയ ചലച്ചിത്രകാരനെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു.

  • സാഹിത്യകാരന്‍ സിവി ബാലകൃഷ്ണന്‍

മോഹനേട്ടനെ എപ്പോഴും അടുത്തു കാണുന്നത് ഗോവയില്‍ വച്ചാണ്. ഒരു നിക്ഷിപ്ത താല്പര്യവുമില്ലാത്ത മനുഷ്യന്‍. നിഷ്‌ക്കളങ്കതയുടെ ഒരു പരിപൂര്‍ണ്ണ സ്‌നേഹിതന്‍. ഇങ്ങനെ നമുക്കു അധികം പേരില്ല. കേരളത്തിലെ ചലചിത്ര മേളയെ നയിക്കാന്‍ കെആര്‍ മോഹനനെക്കാള്‍ പ്രാപ്തനായ വേറൊരു ആളില്ല. അയാള്‍ക്ക് അതിന്റെ യോഗ്യതയുണ്ട്. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് അക്കാഡമികമായി സിനിമ പഠിച്ചു ലോക സിനിമ എന്താണെന്ന് കൃത്യമായി അറിയുന്ന ആള്‍.

മോഹനെട്ടനെ പൊലുള്ള ആളുകളെ ഇന്നു ചലച്ചിത്രമേളക്കൊ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കോ വേണ്ടാതാവുന്ന കാലത്താണ് ഈ പ്രതിഭാ ശാലിയായ സംവിധായകന്റെയും സംഘാടകന്റെയും മരണം. മരണമല്ല രാഷ്ട്രീയമായും സര്ഗാത്മകമായും ഒരു കൊലപാതകമാണത് . കച്ചവടത്തിനും ലാഭത്തിനും വേണ്ടിയല്ലാതെ ആയുഷ്‌ക്കാലം മുഴുവനും നല്ല സിനിമയ്ക്ക് വേണ്ടി ജീവിച്ച ആളുകള്‍ ഒഴിവാക്കപ്പെടുന്ന വേദനകള്‍ മരണത്തെ പൊലെ തന്നെ പ്രധാനമാണ്. കെപി കുമാരേട്ടന് പൊലുള്ള ആളുകള്‍ തിരുവനന്തപുരത്തു തന്നെ ജീവിക്കുന്നുണ്ടെന്ന് ഓര്‍ക്കണം . മോഹനെട്ടനെ പോലുള്ള വരുടെ മരണം അറിയാതെ ചില പ്രതിഷേധങ്ങള്‍ ഉണര്‍ത്തുന്നുണ്ട് . ഒരിക്കല്‍ മോഹനേട്ട ന്റെ സ്വരൂപം എന്ന സിനിമ അതേപടി പകര്‍ത്തി ചില കോമാളിത്തമൊക്കെ കൂട്ടിച്ചേര്‍ത്ത് മലയാളത്തില്‍ തന്നെ വന്നത് ചിലരെ ചിന്താവിഷ്ടരാക്കിയിരുന്നു . ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അമ്പരപ്പിക്കുന്നതായിരുന്നു മോഹനേട്ടന്റെ മറുപടി. അയാളത് ചിരിച്ചു തള്ളുകയായിരുന്നു.

മോഹനേട്ടനൊഴികെ മറ്റെല്ലാവരും അതു സമ്മതിച്ചു. അതാണ് മോഹനേട്ടന്റെ വലുപ്പം. ഇനി ഗോവയില്‍ രാത്രിയും പകലും ആ മനുഷ്യന്‍ ഇല്ലാതായ വേദന എങ്ങനെ മറികടക്കാനാവുമെന്ന് മനസിലാവുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here