വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കൊച്ചി മെട്രോ മുന്‍പന്തിയില്‍; ഞായറാഴ്ച റെക്കോര്‍ഡ് വരുമാനം

കൊച്ചി: കൊച്ചി മെട്രോ കേരളത്തിന് സ്വന്തമായി ഒരാഴ്ച പിന്നിടുമ്പോള്‍, വരുമാനത്തിന്റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത 19-ാം തിയതി മുതല്‍ 25 വരെ മെട്രോയില്‍ കയറിയത് 4,24, 224 പേര്‍. 1,41,71,826 രൂപയാണ് ഒരാഴ്ചത്തെ വരുമാനം.

കഴിഞ്ഞ ഞായറാഴ്ചയാണ് മെട്രോയില്‍ റെക്കോര്‍ഡ് വരുമാനം ലഭിച്ചത്. 33 ലക്ഷം രൂപ. മെട്രോയുടെ ആദ്യദിനം ലഭിച്ച വരുമാനം 28 ലക്ഷത്തോളമായിരുന്നെങ്കില്‍ പിന്നീടുളള ദിവസങ്ങളില്‍ 18 ലക്ഷവും 14 ലക്ഷവുമായി കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മെട്രോയില്‍ കയറാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതായി കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

അവധി ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. സ്ഥിരം യാത്രക്കാര്‍ക്കായുളള 2,000ത്തിലധികം സ്മാര്‍ട്ട് കാര്‍ഡുകളും ഇതുവരെ വിതരണം ചെയ്തതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ മെട്രോയും നഷ്ടത്തിലാണ് ഓടുന്നതെങ്കിലും ആദ്യവാരത്തെ കളക്ഷന്‍ കൊച്ചി മെട്രോയ്ക്ക് ശുഭപ്രതീക്ഷകളണ് നല്‍കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ വരുമാനവും യാത്രക്കാരുടെ എണ്ണവും ചുവടെ:

  • 19-062-017
    യാത്രക്കാര്‍: 85,671
    വരുമാനം: 28,11,630
  • 20-06-2017
    യാത്രക്കാര്‍: 53,500
    വരുമാനം: 18,83,620
  • 21-06-2017
    യാത്രക്കാര്‍: 47,253
    വരുമാനം: 14,07,190
  • 22-06-2017
    യാത്രക്കാര്‍: 42,738
    വരുമാനം: 13,30,690
  • 23-06-2017
    യാത്രക്കാര്‍: 41,552
    വരുമാനം: 13,49,730
  • 24-06-2017
    യാത്രക്കാര്‍: 60,656
    വരുമാനം: 20,59,818
  • 25-06-2017
    യാത്രക്കാര്‍: 92,584
    വരുമാനം: 33,30,148
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News