ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുമ്പോട്ട് പോകുമെന്ന് രാജമാണിക്യം

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് കാലത്ത് കൈമാറിയ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുമ്പോട്ട് പോകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന നിര്‍ദ്ദേശം മാത്രമാണ് താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. മറിച്ച് റിപ്പോര്‍ട്ട് അല്ല. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കളക്ടറുടെ അധികാരമുള്ള സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്. അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുത്തുകൊണ്ട് താന്‍ ഇറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുക തന്നെ ചെയ്യും. പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാം. ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാമെന്നാണ് നിയമനിര്‍മ്മാണത്തിന് നിര്‍ദ്ദേശിച്ചതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ വ്യക്തമാക്കി.

സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ലക്ഷക്കണക്കിന് ഭൂമിയാണ് വന്‍കിടക്കാരുടെ കൈവശം ഉള്ളത്. ഇത് തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. സ്‌പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശം നിയമവകുപ്പ് തള്ളിയതോടെ ഭൂമി സംബന്ധിച്ച് തങ്ങളുടെ വാദം ശരിയാണെന്ന പ്രചരണമാണ് ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News