പനി ബാധിതര്‍ക്ക് കൈത്താങ്ങായി എസ്എഫ്‌ഐ

പാലക്കാട്: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് രോഗികള്‍ക്കായി എസ്എഫ്‌ഐയുടെ കൈത്താങ്ങ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നിര്‍ധനരായ രോഗികള്‍ക്കായി പായയും കൊതുകുവലയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

പഠനത്തിനും അവകാശപോരാട്ടങ്ങള്‍ക്കുമൊപ്പം സാമൂഹിക ഉത്തരവാദിത്തം കൂടി നിര്‍വ്വഹിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പായയും കൊതുകുവലയും പുതപ്പും ഷാളും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി ആര്‍എംഒ ഡോക്ടര്‍ പദ്മനാഭന് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് പദ്ധതിക്കാവശ്യമായ പണം ശേഖരിച്ചത്.

അടുത്ത മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാനതല ശുചീകരണ പ്രവര്‍ത്തനങ്ങളിലും എസ്എഫ്‌ഐയുടെ കീ!ഴില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി രംഗത്തിറങ്ങും. യൂണിറ്റ് തലത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News