കണ്ണൂര്‍ :തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ വിമുക്തി മിഷന്റെ ഭാഗമായാണ് ചികിത്സാകേന്ദ്രം ആരംഭിക്കുകയെന്ന് ‘വിമുക്തി’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
ആദ്യഘട്ടം 10 ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ഉടന്‍ സെന്റര്‍ ആരംഭിക്കും. പയ്യന്നൂര്‍, കൊല്ലം, ചാവക്കാട് താലൂക്ക് ആശുപത്രികള്‍, പാല, ആലുവ, നെയ്യാറ്റിന്‍കര, കല്‍പ്പറ്റ ജനറല്‍ ആശുപത്രികള്‍, മാവേലിക്കര ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, അഗളി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് കേന്ദ്രം തുടങ്ങുക.
Get real time update about this post categories directly on your device, subscribe now.